Tuesday, October 8, 2024
HomeAnnouncements"അടച്ചിട്ട ക്ലാസ്സ്‌ മുറികളിൽ മാത്രം ഒതുക്കി നിർത്തേണ്ടതല്ല പരിസ്ഥിതി ദിനം" : പി ബാലചന്ദ്രൻ എം...
spot_img

“അടച്ചിട്ട ക്ലാസ്സ്‌ മുറികളിൽ മാത്രം ഒതുക്കി നിർത്തേണ്ടതല്ല പരിസ്ഥിതി ദിനം” : പി ബാലചന്ദ്രൻ എം എൽ എ

തൃശ്ശൂർ ഗവ: മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

” പ്രകൃതി ചൂഷണത്തിന്റെ നേർസാക്ഷ്യങ്ങളാണ് നമ്മൾ കടന്നു പോയ പ്രളയം”. മേഘവിസ്‌ഫോടനവും കാലംതെറ്റി വരുന്ന മഴയും ഉഷ്ണതരംഗവും നമ്മളെ ഒന്നും പഠിപ്പിക്കുന്നില്ല. എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നമ്മൾ കൊണ്ടാടപ്പെടുന്നു. അടച്ചിട്ട ക്ലാസ്സ്‌ മുറികളിൽ മാത്രം ഒതുങ്ങി നിർത്തേണ്ടതല്ല പരിസ്ഥിതി ദിനവും പരിസ്ഥിതി സംരക്ഷണവുമെന്ന് എം എൽ എ ബാലചന്ദ്രൻ പറഞ്ഞു. ഗവണ്മെന്റ് മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, തൃശൂർ സംഘടിപ്പിച്ച പരിസ്ഥിതിദിനാകോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹകരത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


ഒ എൻ വി കുറുപ്പിന്റെ “ഭൂമിക്കൊരു ചരമഗീതം” എന്ന കവിതാലാപനത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി. ബിന്ദു കെ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി കെ ബാബുരാജൻ മുഖപ്രസംഗം നടത്തി. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധ ക്ലാസും വൃക്ഷത്തൈ വിതരണവും സമ്മാനദാനവും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരുന്നു. കെ രവീന്ദ്രൻ, സ്മിത കെ ആർ, നിഷ വി എം, വി സുചിത്ര, സൗമ്യ എ എസ്
എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments