Thursday, November 21, 2024
HomeThrissur Newsസംസ്ഥാന പ്രഫഷനൽ നാടക അവാർഡുകൾ പ്രഖ്യാപിച്ചു
spot_img

സംസ്ഥാന പ്രഫഷനൽ നാടക അവാർഡുകൾ പ്രഖ്യാപിച്ചു

‘മണികർണിക’ മികച്ച നാടകം; ഗിരീഷ് രവി നടൻ, മീനാക്ഷി ആദിത്യ നടി

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച 2023ലെ സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു. മേയ് 25 മുതൽ 29 വരെ അക്കാദമി കെ.ടി. മുഹമ്മദ് തിയറ്ററിൽ അവതരിപ്പിച്ച 10 നാടകങ്ങളി ൽനിന്നാണ് അവാർഡിന് അർഹമായവ തെരഞ്ഞെടുത്തത്. സൗപർണിക തിരുവനന്തപുരത്തിന്റെ ‘മണികർണിക’ മികച്ച ഒന്നാമത്തെ നാടകമായും കോഴിക്കോട് സങ്കീർത്തനയുടെ ‘പറന്നുയരാനൊരു ചിറക്’ രണ്ടാമത്തെ നാടകമായും തെരഞ്ഞെടുത്തു.

മികച്ച നാടകത്തിന് ശിൽപവും പ്രശംസപതവും അര ലക്ഷം രൂപയും രണ്ടാമത്തെ നാടകത്തിന് ശിൽപവും പ്രശംസപത്രവും 30,000 രൂപയും ലഭിക്കും. കാഞ്ഞിരപ്പള്ളി അമല കമ്യൂ ണിക്കേഷൻസ് അവതരിപ്പിച്ച ‘ശാന്തം’ എന്ന നാടകത്തിന്റെ സംവിധായകൻ രാജേഷ് ഇരുള മാണ് മികച്ച സംവിധായകൻ. ‘പറന്നുയരാനൊ രു ചിറക്’ സംവിധാനം ചെയ്ത‌ രാജീവൻ മമ്മിളി രണ്ടാമത്തെ സംവിധായകനായി. നാടകരച നയിൽ കായകുളം ദേവ കമ്യൂണിക്കേഷൻസ് അവതരിപ്പിച്ച ‘ചന്ദ്രികാവസന്തം’ രചിച്ച കെ.സി. ജോർജും ‘ശാന്തം’ രചിച്ച ഹേമന്ത്കുമാറും ഒന്നും രണ്ടും സ്ഥാനം നേടി. മികച്ച സംവിധായ കനും നാടകകൃത്തിനും ശിൽപവും പ്രശംസപ ത്രവും 30,000 രൂപയും രണ്ടാം സ്ഥാനത്തിന് ശിൽപവും പ്രശംസപത്രവും 20,000 രൂപയുമാണ് അവാർഡ്.
‘ശാന്ത’ത്തിൽ നാല് കഥാപാത്രങ്ങളെ അവതരി പ്പിച്ച ഗിരീഷ് രവിയാണ് മികച്ച നടൻ. തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ‘വാണവരുടെയും വീണവരുടെയും ഇടം’ എന്ന നാടകത്തിലെ തോമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെയ്യാറ്റിൻകര സനൽ മികച്ച രണ്ടാമത്തെ നടനായി. ‘പറന്നുയരാനൊരു ചിറകി’ൽ രണ്ട് കഥാ പാത്രങ്ങളെ അവതരിപ്പിച്ച മീനാക്ഷി ആദിത്യയാണ് മികച്ച നടി. ‘മണികർണിക’യിൽ ഝാൻസി റാണിയെ അവതരിപ്പിച്ച ഗ്രീഷ്മ ഉദയ് ആണ് രണ്ടാമത്തെ നടി. മികച്ച നടനും നടിക്കും ശിൽപവും പ്രശംസപത്രവും 25,000 രൂപയും ര ണ്ടാമത്തെ നടനും നടിക്കും ശിൽപവും പ്രശംസപത്രവും 15,000 രൂപയും ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments