Tuesday, October 8, 2024
HomeBlogസംസ്‌ഥാന പ്രഫഷനൽ നാടക പുരസ്‌കാരത്തിളക്കത്തിൽ ദമ്പതികൾ
spot_img

സംസ്‌ഥാന പ്രഫഷനൽ നാടക പുരസ്‌കാരത്തിളക്കത്തിൽ ദമ്പതികൾ

പ്ലാസ്‌റ്ററിട്ട കാലുമായി ഉദയ്; മികച്ച രണ്ടാമത്തെ നടിയായി ഗ്രീഷ്‌മ

ത്യശൂർ: ത്സാൻസി റാണിയുടെ വിശ്വസ്ത‌നായ പടത്തലവനായി ഗുലാം ഘാവൂസ് അരങ്ങുതകർ ക്കുമ്പോൾ കാഴ്ചക്കാരാരും അറി ഞ്ഞില്ല, പ്ലാസ്‌റ്ററിട്ട കാലുമായാണ് ഉദയ് അഭിനയിക്കുന്നതെന്ന്. നാടകം കഴിഞ്ഞ് പിന്നണിയിൽ എത്തിയവർ ശരിക്കും ഇക്കാര്യം തിരിച്ചറിഞ്ഞു.

കാരണം വേദനകൊണ്ട് നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഉദയ് തോട്ടപ്പുള്ളിയെന്ന നടൻ. സംസ്ഥാന പ്രഫഷനൽ നാടകമത്സര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഈ വേദന സന്തോഷമായി മാറി, വെറും സന്തോഷമല്ല ഇരട്ടി സന്തോഷം. ഉദയ് അഭിനയിച്ച തിരുവനന്തപുരം സൗപർണികയുടെ മണികർണികയാണ് മികച്ച നാടകം. അതിൽ ത്സാൻസി റാണിയായി അഭിനയിച്ച ഉദയിന്റെ ഭാര്യ ഗ്രീഷ്മ ഉദയിനാണ് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം. രണ്ടാഴ്ച മുൻപ് ബൈക്ക് വീണാണ് ഉദയിന്റെ കാ ലിന്റെ എല്ലുപൊട്ടിയത്. ഒരു അരങ്ങിനു മാത്രമായി മറ്റൊരു നടനെ ചുരുങ്ങിയ സമയ ത്തിൽ കിട്ടുകയില്ല. മറ്റൊന്നും ആലോചിക്കാതെ പ്ലാസ്റ്ററിട്ട

കലിൽ അതിനെക്കാൾ ശക്തമാ യൊരു കെട്ടുംകെട്ടി രണ്ടേകാൽ മണിക്കൂർ ഉദയ് തകർത്തഭിനയി ച്ചു, അതും ഇരട്ട റോളിൽ – ത്സാൻസി റാണിയുടെ മകൻ ആനന്ദായും രംഗത്തെത്തിയത് ഉദയ് തന്നെ. അടുത്തദിവസം തന്നെ കാലിനു സർജറി നടത്താ നൊരുങ്ങുകയാണ്. ഇരുവരും ചേർന്നഭിനയിക്കുന്ന 17-ാം നാട കമാണിത്.

2021ലെ സംസ്‌ഥാന നാടകമത്സരത്തിൻ്റെ തനിയാവർത്തനമാണ് ഇത്തവണയും. അന്നും മികച്ച നാടകം സൗപർണികയുടെതുത

ന്നെയായിരുന്നു – ഇതിഹാസം. മികച്ച രണ്ടാമത്തെ നടി ഗ്രീഷ്‌മ. അന്ന് ഡെസ്ഡിമോണയായി ഗ്രീഷ്‌മ കയ്യടി വാങ്ങിയപ്പോൾ
ഒഥല്ലോയായി ഉദയ് ഉണ്ടായിരു ന്നു. സീരിയൽ അഭിനേതാവായ കയ്‌പമംഗലം സ്വദേശി മനോമോ ഹനന്റെ മകളാണ് ഗ്രീഷ്മ. അഭിനയരംഗത്തുവച്ചുതന്നെയാണ് ഉദയും ഗ്രീഷ്‌മയും കണ്ടുമുട്ടി യതും ഒന്നിച്ചതും. ഏങ്ങണ്ടിയൂരി നടുത്തുള്ള ചന്തപ്പടി സ്വദേശി യായ ഉദയ് 2018ൽ ഏങ്ങണ്ടി യൂർ പഞ്ചായത്ത് പ്രസിഡന്റായി രുന്നു.

ഇതിനകം ഇരുനൂറോളം നാടക ങ്ങളിൽ അഭിനയിച്ചു. മണികർ ണിക 193 വേദികൾ പിന്നിട്ടു. ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്‌കൂളിൽ പത്തിൽ പഠിക്കുന്ന മകൻ മഹാദേവ് കഴിഞ്ഞവർഷ ത്തെ സംസ്ഥ‌ാന സ്കൂ‌ൾ കലോ ത്സവത്തിലെ മോണോ ആക്ട് ജേതാവാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments