ഇൻ്റർനാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് ( ഐടിഐ ) 1961-ൽ ലോക നാടക ദിനം സ്ഥാപിച്ചു , അന്നുമുതൽ മാർച്ച് 27 ന് അത് ആഘോഷിക്കുന്നു. വൈവിധ്യമാർന്ന ദേശീയ അന്തർദേശീയ നാടക പരിപാടികളാൽ ഈ ദിവസം അടയാളപ്പെടുത്തുന്നു, കൂടാതെ ഐടിഐ കേന്ദ്രങ്ങളും തിയേറ്ററുകൾ, തിയേറ്റർ പ്രൊഫഷണലുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ വിവിധ തിയേറ്ററുമായി ബന്ധപ്പെട്ട സംഘടനകളും ഇത് അനുസ്മരിക്കുന്നു.
ലോക നാടക ദിനത്തിനായുള്ള ആദ്യ സന്ദേശം 1962 ൽ ജീൻ കോക്റ്റോ രചിച്ചു, എല്ലാ വർഷവും ഒരു അന്താരാഷ്ട്ര സന്ദേശം ലോകമെമ്പാടുമുള്ള ആളുകളുമായി പങ്കിടുന്നു. ഈ സന്ദേശം 50-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും നാടകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തെ ഓർമ്മിപ്പിക്കാനുള്ള അവസരമാണിത്.കൊച്ചു സദസ്സിനു മുന്നിലുള്ള ചെറു പ്രകടനങ്ങള്‍ തൊട്ട് ജനസാഗരത്തിന് മുമ്പിലുള്ള മഹാ അവതരണങ്ങള്‍ വരെ ഇതില്‍പ്പെടുന്നു.പലരും നാടകത്തെ വെറും വിനോദം മാത്രമായിട്ടാണ് കരുതുന്നത്, എന്നാൽ ഇതോടൊപ്പം നാടകങ്ങളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നു. ഓൺലൈൻ പ്ലാറ്റുഫോമുകൾ ലോകം മുഴുവൻ പടർന്നു പന്തലിച്ചപ്പോഴും തലമുറകൾ കൈമാറി വന്ന നാടക കലയുടെ പ്രാധാന്യം മനസിലാക്കി തരുന്നു ഈ ദിനം. കാലങ്ങൾ എത്ര കഴിഞ്ഞാലും എന്ത് മാത്രം പുരോഗമനം വന്നാലും പ്രാചീനം കാലം മുതലേ തുടക്കം കുറിച്ച ഈ കലാരൂപം എന്നും നില നിർത്തണം. അതിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കാനുള്ള ദിനം കൂടിയാണ് നാടക ദിനം.