നമ്മുടെ സ്വന്തം ഇഡ്ഡലിക്ക് നുറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമുണ്ട് ,പാരമ്പര്യമുണ്ട്.
ദക്ഷിണ ഭാരതത്തിൽ പ്രാതലിനായി ഏറെ ഉപയോഗിക്കുന്ന
ഒരു തനതു ഭക്ഷണവിഭവമാണ്
ഇഡ്ഡലി എന്നു പറയാം
ലോകാരോഗ്യ സംഘടന തിട്ടപ്പെടുത്തിയ ഉന്നത പോഷാഹാരങ്ങളുടെ കൂട്ടത്തിൽ നമ്മുടെ ഇഡ്ഡലിയും ഉൾപ്പെട്ടിട്ടുണ്ട്.
ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി ദിനത്തിന്റെയും പിറവി.
ഇഡ്ഡലിയുടെ ഉദ്ഭവത്തെ കുറിച്ച് വിവിധ കഥകളാണുള്ളത്.
എ.ഡി. 1250-ന് ശേഷം മാത്രമേ ഇഡ്ഡലിയെക്കുറിച്ചുള്ള കുറിപ്പുകൾ
അല്ലെങ്കില്‍,
അവലംബങ്ങള്‍
ഭാരതത്തില്‍ കാണപ്പെട്ടിട്ടുള്ളൂ.
പുരാതനരീതിയിലുള്ള ഇഡ്ഡലിയെ പരിചയപ്പെടുത്തുന്ന ലേഖനങ്ങള്‍
വിവിധ രാജ്യങ്ങളില്‍ കാണപ്പെടുന്നുണ്ട്
എന്നാല്‍, പ്രസിദ്ധ ചരിത്രകാരനും ഭക്ഷണത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള ഗവേഷകനുമായ
കെ.ടി. ആചാര്യന്‍ പറയുന്നത്,
ഇഡ്ഡലി ഉണ്ടാക്കാന്‍ തുടങ്ങിയത് ബി. സി 800-1200 കാലഘട്ടത്തിലായിരിക്കു മെന്നാണ്.
ഇന്നത്തെ ഇന്‍ഡൊനീഷ്യയിലെ നാട്ടുരാജ്യങ്ങള്‍ അക്കാലത്ത് ഹിന്ദു ഭരണാധികാരികള്‍
(ശൈലേന്ദര, ഈസ്യാന, സഞ്ജയ എന്നീ രാജവംശങങ്ങളിലുള്ളവർ)
ഭരിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്
ആചാര്യന്റെ അഭിപ്രായത്തില്‍, പ്രാദേശിക സാമ്രാജ്യത്തിലെ ഹൈന്ദവ രാജാക്കന്മാരുടെ കുശിനിക്കാരായിരിക്കും
ആവിയില്‍ ഉണ്ടാക്കുന്ന ഇഡ്ഡലിയോട് സമാനതയുള്ള വിഭവം കണ്ടുപിടിച്ചത് എന്നാണ്
പിന്നീട് ആ രാജാക്കന്മാര്‍ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ 800-1200 ബി.സി. കാലഘട്ടത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടതായിരിക്കാമെന്നതാണ്
ഒരു നിഗമനം.
എന്നാല്‍, ഈ സിദ്ധാന്തം ആധുനിക ഭക്ഷണ ചരിത്രകാരന്മാരായ
ലിസി കോളിങ്ഹാം,
ക്രിസ്റ്റന്‍ ഗ്രെമില്യന്‍,
റെയ്മണ്ട് ഗ്രൂ,
മഖ്ദൂം അല്‍ സലാഹി (സിറിയ), സാഹിറുദ്ദീന…
അഫ്യാബ് (ലെബനന്‍) തുടങ്ങിയവരെല്ലാം തന്നെ ചോദ്യം ചെയ്യുന്നു.
കയ്‌റോയിലെ അല്‍ അസര്‍ സര്‍വകലാശാലാ ലൈബ്രറിയില്‍ ലഭ്യമായിട്ടുള്ള റഫറന്‍സുകള്‍ സൂചിപ്പിക്കുന്നത്.,
അറബി കച്ചവടക്കാരാണ് ഇഡ്ഡലിയുടെ പാചകവിധി ദക്ഷിണഭാരതത്തില്‍ കൊണ്ടുവന്നതെന്നാണ്..
ക്രിസ്തുവര്‍ഷം 920-ാമാണ്ടില്‍ ശിവകോടി ആചാര്യ കന്നഡയില്‍ എഴുതിയ ഒരു കൃതിയില്‍ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്
അതില്‍ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്.
കന്നട ഭാഷയിലെ
‘വഡ്ഢാ രാധനെ’ എന്ന കൃതിയിലും ഇഡ്ഡലിയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്..
അങ്ങനെ നോക്കുമ്പോള്‍ ചിലപ്പോള്‍ ഭാരതത്തില്‍ ആദ്യമായി ഇഡ്ഡലി ഉണ്ടാക്കിയത് കര്‍ണാടകയില്‍ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്..
കര്‍ണാടകയിലെ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ കാലത്ത്
(ക്രി.വ. 1130) സംസ്‌കൃതത്തില്‍ തയ്യാറാക്കിയ ‘മാനസോല്ലാസ’ എന്ന സര്‍വവിജ്ഞാനകോശത്തില്‍ ഇഡ്ഡലി .. ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.
17-ാം നൂറ്റാണ്ട് വരെ ഇഡ്ഡലിയില്‍ അരി ചേര്‍ത്തിരുന്നതിന് തെളിവുകള്‍ ഒന്നുംതന്നെ ഇല്ല..
ഇഡ്ഡലി എന്ന വാക്കിന്റെ ഉദ്ഭവത്തെക്കുറിച്ചും
പല കഥകളുണ്ട്.
ചില ചരിത്രകാരന്മാര്‍ പറയുന്നത് 'ഇഡ്ഡലിഗെ' എന്ന വാക്കില്‍നിന്ന് ഉരിത്തിരിഞ്ഞതാണ്
‘ഇഡ്ഡലി’ എന്നതത്രെ
‘ഇഡ്ഡലിഗെ’ എന്നത് കന്നഡ ഭാഷയില്‍ ശിവകോട്ടാചാര്യ എഴുതിയ പഴയ കന്നഡ കൃതിയിലുണ്ടെന്നാണ് പറയപ്പെടുന്നത്..
മറ്റൊരു കൂട്ടരുടെ വാദം,
പന്ത്രണ്ടാം നൂറ്റാണ്ടിലെ സംസ്‌കൃത പാഠത്തില്‍ സൂചിപ്പിക്കപ്പെട്ട ഒരു വാക്കായ
‘ഇഡാരികാ’ എന്ന വാക്കില്‍ നിന്നാണ്
ഇഡ്ഡലി ഉണ്ടായതെന്നാണ്
അനുബന്ധം:-
രൂപവും ഭാവവും വേറെയാണെങ്കിലും ഇഡ്ഡലിയുടെ പേരിൽ പ്രസിദ്ധമായ
ഒരു ഗ്രാമം തന്നെ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്
പാലക്കാടിനടുത്തുള്ള രാമശ്ശേരി ഗ്രാമത്തിലെ “രാമശ്ശേരി ഇഡ്ഡലി”യാണത്