Monday, December 2, 2024
HomeEntertainmentഫ്യൂഡൽ നായകന്മാരെ ജനങ്ങൾക്കിപ്പോഴും ഇഷ്ടമാണ്:ഷാജി കൈലാസ്
spot_img

ഫ്യൂഡൽ നായകന്മാരെ ജനങ്ങൾക്കിപ്പോഴും ഇഷ്ടമാണ്:ഷാജി കൈലാസ്

ഫ്യൂഡൽ നായകന്മാരുള്ള സിനിമകൾ ജനങ്ങൾക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് സംവിധായകൻ ഷാജി കൈലാസ്. ലൂസിഫർ വരെ അങ്ങനെയുള്ള ഒരു സിനിമയായിരുന്നു. ഫ്യൂഡലിസം കാണിക്കുന്ന സിനിമകൾ എടുക്കുന്നു എന്ന വിമർശനങ്ങളെ മനസ്സിലെടുക്കാറില്ലെന്നും സിനിമ വിജയമാണോ എന്ന് മാത്രമാണ് നോക്കാറുള്ളതെന്നും ഷാജി കൈലാസ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്.

‘ഫ്യൂഡൽ ആൾക്കാരെ ആളുകൾക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള സിനിമകൾ എടുക്കുന്നു എന്ന വിമർശനങ്ങൾ ഞാൻ മനസ്സിലെടുക്കാറേ ഇല്ല. പടം വിജയമാണെങ്കിൽ എല്ലാം ഓക്കേ ആണ്. കമന്റ് ബോക്സുകൾ ഞാൻ തുറക്കാറില്ല. തുറന്നാലും കുറെ ആളുകൾ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേയിരിക്കും. അത് നടന്നോട്ടെ അവർക്ക് സിനിമ ഇഷ്ടമാകാത്തത് കൊണ്ടാണല്ലോ അങ്ങനെ പറയുന്നത്. ഞാൻ അവരെ വഴക്ക് പറയില്ല. അതെല്ലാം അതിന്റെ വഴിക്ക് നടക്കും. എനിക്കിങ്ങനെ സിനിമ ചെയ്യാനേ അറിയൂ’, ഷാജി കൈലാസ് പറഞ്ഞു.

ഷാജി കൈലാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലേക്കെത്തുകയാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ട്രെയ്‌ലർ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഒരുക്കിയ വല്ല്യേട്ടൻ മികച്ച വിജയം നേടിയ കൊമേർഷ്യൽ സിനിമകളിൽ ഒന്നാണ്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും വല്ല്യേട്ടനെ വെള്ളിത്തിരയിൽ തിരിച്ചെത്തിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments