ചാലക്കുടി:കൊരട്ടിയിൽ ട്രെയിൻതട്ടി വയോധിക മരിച്ചു. കൊരട്ടി മംഗലശേരി എളൂക്കാരൻ ചന്ദ്രൻ്റെ ഭാര്യ സാവിത്രി(74)ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊരട്ടി ജെടിഎസ് ജങ്ഷനിൽ വാഴയിൽ സീന ഷാജഹാനാ (56) ണ് പരിക്കേറ്റത്. ഇവരെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ പകൽ 12ഓടെ കൊരട്ടി ജെടിഎസ് ജങ്ഷന് സമീപമായിരുന്നു സംഭവം. ഇരുവരും റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ പരശുറാം എക് സ്പ്രസ് ഇടിക്കുകയായിരുന്നു. സാവിത്രി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംസ്കാരം ബുധൻ പകൽ 2.30ന് ചാലക്കുടി നഗരസഭാ ശ്‌മശാനത്തിൽ. മക്കൾ: ബിജി, ബിന്ദു. മരുമക്കൾ: സത്യൻ, ശശി.


