Wednesday, November 19, 2025
HomeThrissur Newsഅതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം, ഔദാര്യമല്ലെന്ന് സുരേഷ് ഗോപി; 'അഞ്ചു വർഷം കൂടി ഭരണം തട്ടാനുള്ള...
spot_img

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം, ഔദാര്യമല്ലെന്ന് സുരേഷ് ഗോപി; ‘അഞ്ചു വർഷം കൂടി ഭരണം തട്ടാനുള്ള തന്ത്രം’

തൃശൂർ: അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിദാരിദ്രം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുത്. അഞ്ചു വർഷം കൂടി ഭരണം തട്ടാനാണിത്. ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂരിൽ പിന്നാക്ക വിഭാഗത്തിനായി നഗരസഭ മൂന്നര ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ദേശീയ പട്ടികജാതി കമ്മിഷന് നൽകാനുളള പരാതിയുടെ ജനകീയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.എംപിയ്ക്ക് പദ്ധതികൾ നേരിട്ട് നടത്താൻ നിയമം വേണം. ചാവക്കാട് ഹൈമാ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അനുമതി തരുന്നില്ല. ജനങ്ങൾക്കാണ് നഷ്ടം. നിസ്സഹകരണമാണ് എല്ലായിടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments