തൃശൂർ: ഒന്നാംക്ലല്ലിൽ ഫിറ്റ്നസ് പരിശീലനകനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണംകാരണം വ്യക്‌തമാകു.
തൃശൂർ ഒന്നാംക്കല്ല് സ്വദേശിയായ ഇരുപത്തിയെട്ടുക്കാരൻ മാധവ് ആണ് മരിച്ചത്. മണി, കുമാരി ദമ്പതികളുടെ മകനാണ്. ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്നസ് സെന്ററിൽ പരിശീലകനായി പോകാറുണ്ട് ഇന്നു പക്ഷെ, നാലര കഴിഞ്ഞിട്ടും എണീറ്റില്ല. വാതിൽ തുറക്കാതെ വന്നപ്പോൾ അയൽവാസികളുടെ സഹായത്തോടെ വീട്ടുകാർ തള്ളിത്തുറന്നു. അപ്പോഴാണ്, കിടപ്പുമുറിയിലെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ, മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയും മാധവും മാത്രമാണ് വീട്ടിൽ താമസം ദീർഘകാലമായി ഫിറ്റ്നസ് പരിശീലകനാണ് ആരോഗ്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു വിവാഹ ആലോചനകൾ അന്തിമഘട്ടത്തിലായിരുന്നു അടുത്ത മാസം ഉറപ്പിക്കാനിരിക്കെയാണ് മരണം


