Wednesday, November 12, 2025
HomeAnnouncementsപാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഗതാഗതക്കുരുക്ക് മാറിയിട്ടില്ലെന്ന് കലക്‌ടർ
spot_img

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഗതാഗതക്കുരുക്ക് മാറിയിട്ടില്ലെന്ന് കലക്‌ടർ

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്‌ച വരെ തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച‌ ഉത്തരവിടാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്നും ട്രാഫിക് കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നും കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.

എന്നാൽ ദേശീയപാതയിലെ തിരക്ക് മുൻപുണ്ടായിരുന്നതുപോലെ തുടരുന്നുവെന്ന് തൃശൂർ ജില്ല കലക്ടർ അറിയിച്ചു. ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്കുള്ളത്. പേരാമ്പ്രയിലും ചിറങ്ങരയിലും തിരക്കുള്ള സമയങ്ങളിലും പ്രശ്നമുണ്ടെന്നും കലക്‌ടർ അറിയിച്ചു. തുടർന്ന് ഇന്നു തന്നെ ഇവിടം സന്ദർശിച്ച് സ്‌ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള നിർദേശം നൽകാൻ കലക്‌ടറോട് കോടതി നിർദേശിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഓഗസ്‌റ്റ് 6നാണ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി വിലക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments