Wednesday, February 11, 2026
HomeBREAKING NEWSപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കി നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
spot_img

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കി നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി തൃശ്ശൂരിൽ അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ല കമ്മലത്തകിടി സ്വദേശി പാണംകാലയില്‍ വീട്ടില്‍ സച്ചു (25) വിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവല്ലയിലുള്ള വീട്ടില്‍ നിന്നും പിടികൂടിയത്.

മൊബൈല്‍ ആപ്പായ സ്‌നാപ്പ് ചാറ്റിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും മെസേജുകള്‍ അയച്ച് പെണ്‍കുട്ടിയുമായി പ്രതി പരിചയം സ്ഥാപിച്ചിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി വീഡിയോകള്‍ വാങ്ങി. തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. അതിജീവിത ഇരിങ്ങാലക്കുട വനിതാ സെല്ലില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ് എച്ച്ഒ ജിനേഷ് കെ ജെ, എസ് ഐ കൃഷ്ണപ്രസാദ് എം ആർ, ഗ്രേഡ് എസ് ഐ പ്രീജു ടി പി, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജീവന്‍ ഇ എസ്, കമല്‍കൃഷ്ണ, ഉമേഷ് കൃഷ്ണന്‍, സി പി ഒ മാരായ ഷാബു എം എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments