പെരുമ്പിലാവ്:പട്ടാമ്പി റോഡിലെ പൊതിയഞ്ചെരിക്കാവ് ക്ഷേത്രത്തിന് സമീപം കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഒറ്റപ്പിലാവ് നീലൂരിപ്പറമ്പിൽ സലീമി (49) നാണ് പരിക്കേറ്റത്. ഇയാളെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കൾ പകൽ മൂന്നോടെയാണ് അപകടം. പെരിന്തൽമണ്ണയിൽനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. കാറിൻ്റെ മുൻവശം പൂർണമായും തകർന്നു അപകട സമയത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആരും ഉണ്ടായിരുന്നില്ല.



