ആളൂർ:യുവതിയെ ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജെസിൻ ജമാൽ (24)നെയാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു. ഇയാൾക്കെതിരെ കൊയിലാണ്ടി, കോഴിക്കോട്, കസബ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമ കേസും ഒരു മോഷണ കേസും ഒരു പോക്സോ കേസും ഒരു മയക്കുമരുന്നുകേസും അടക്കം 6 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ആളൂർ എസ്എച്ച്ഒ ബി ഷാജിമോൻ, എസ്ഐ കെ പി ജോർജ്, എഎസ്ഐ മിനിമോൾ, സിപിഒമാരായ കെ എസ് സനില, പി എ അരുൺ, കെ എസ് സിനീഷ്, സുജിത്ത്, രജീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


