Wednesday, February 11, 2026
HomeBREAKING NEWS2 വയസുകാരിയെ പീഡിപ്പിച്ച കേസ്, ഹസൻകുട്ടി കുറ്റക്കാരൻ
spot_img

2 വയസുകാരിയെ പീഡിപ്പിച്ച കേസ്, ഹസൻകുട്ടി കുറ്റക്കാരൻ

തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി.

ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയശേഷമാണ് ഇയാള്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.

2024 ഫെബ്രുവരി 19 ന് പുലർച്ചെയാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറംമ്പോക്ക് ഭൂമിയിൽ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയത്. പോക്സോ കേസിൽ പ്രതിയായ ഹസ്സൻകുട്ടി കുട്ടിയെ തുട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതായത് വലിയ കോളിളക്കം സൃഷ്ടിച്ചു. കുട്ടിയെ കാണാതായ ദിവസം രാത്രിയിൽ തന്നെ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.

കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ പ്രതിയെ കണ്ടെത്തുന്നതിനായി കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തുള്ള ബ്രഹ്മോസിൻ്റെ എൻട്രി ഗേറ്റിലെയും പരിസര പ്രദേശത്തുമുള്ള മറ്റ് സി.സി.ടി.വി.കളിലെയും ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ തട്ടികൊണ്ടുപോയി ഉപേക്ഷിച്ച ശേഷം പ്രതി നേരെ ആലുവയിൽ തട്ടുകടയിൽ പോയി ജോലിക്ക് നിന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments