തൃശൂർ:നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൂങ്കുന്നം പുഷ്‌പഗിരി അഗ്രഹാരത്തിൽ പാരമ്പര്യത്തനിമയിൽ സമൂഹബൊമ്മക്കൊലു ഒരുക്കി. നവരാത്രിക്കാലങ്ങളിൽ തമിഴ് ബ്രാഹ്മണ ഗൃഹങ്ങളിൽ ബൊമ്മക്കൊലു ഒരുക്കുന്നത് പതിവായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതും മറ്റുപ്രായോഗിക ബുദ്ധിമുട്ടുകളും കാരണം ബൊമ്മക്കൊലു വീടുകളിൽ ഒരുക്കുന്നത് കുറഞ്ഞു. ഇതിന് പരിഹാരമായി 27 വർഷം മുമ്പാണ് സമൂഹ ബൊമ്മക്കൊലു എന്ന ആശയം ജനിച്ചത് സമൂഹബൊമ്മക്കൊലു പ്രദർശനം വിജയദശമി വരെ തുടരും. വൈകിട്ട് 5.30മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം.


