Wednesday, February 11, 2026
HomeThrissur Newsതൃശ്ശൂരിൽ കാണാതായ പാരാമെഡിക്കൽ വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ
spot_img

തൃശ്ശൂരിൽ കാണാതായ പാരാമെഡിക്കൽ വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

വരവൂർ:ഞായറാഴ്ച‌ കാണാതായ പാരാമെഡിക്കൽ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; വരവൂർ പിലാക്കാട് ഗോവിന്ദൻ– ഉഷ ദമ്പതികളുടെ മകളായ ഗ്രീഷ്‌മ (24) യെയാണ് വരവൂർ മഞ്ഞച്ചിറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച രാവിലെ മുതലാണ് ഗ്രീഷ്‌മയെ കാണാതായത്. വീട്ടുകാർ ചെറുതുരുത്തി പൊലീസിൽ ഞായറാഴ്‌ച തന്നെ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയാണ് കുളത്തിനു സമീപത്ത് ചെരുപ്പും ബാഗും നാട്ടുകാർ കണ്ടെത്തിയത് തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. എരുമപ്പെട്ടി, ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തിയിരുന്നു വടക്കാഞ്ചേരി ഫയർഫോഴ്‌സിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments