തൃശ്ശൂരില്‍ കള്ളവോട്ട് വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൃത്യമായ മറുപടി നല്‍കിയെന്ന് വി എസ് സുനില്‍കുമാര്‍. സത്യവാങ്മൂലം നല്‍കണമെന്ന് നോട്ടീസ് നല്‍കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരം ഇല്ലെന്നും നോട്ടീസ് നല്‍കിയത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അത് ലംഘിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കും രാഹുല്‍ ഗാന്ധിക്കും കത്ത് നല്‍കിയത്. ചേര്‍ക്കപ്പെട്ട വോട്ടുകള്‍ ഫ്രോഡ് ആണ്. അതിന് എതിരായ നടപടി ഉണ്ടാകണം. അന്തിമ വോട്ടര്‍ പട്ടിക തന്നെ ഫ്രോഡ് എന്ന് രേഖപ്പെടുത്തണം. ഫ്രോഡ് വോട്ടുകള്‍ ചേര്‍ക്ക പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡലത്തിലെ ശെരിയായ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് വിജയിച്ചാല്‍ മാത്രമേ വിജയം എന്ന് പറയാന്‍ കഴിയൂ. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. തനിക്ക് അയച്ച നോട്ടീസ് തള്ളി കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്‌കളങ്ക മുഖം മാറിയിരിക്കുകയാണ് ഇപ്പോള്‍. സ്ഥാനാര്‍ത്ഥി വരും മുമ്പ് ഒരുകൂട്ടം ആളുകള്‍ മണ്ഡലത്തില്‍ എത്തുന്നു. ബിജെപിക്ക് മിസ്സ് കോള്‍ അടിച്ചാല്‍ അംഗത്വം എന്ന നിലയില്‍ ആണ് ഇലക്ഷന്‍ കമ്മീഷന്‍. ജനാധിപത്യത്തിന്റെ വേര് അറുക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി ചെയ്തത്.
ആഭ്യന്തര മന്ത്രി തെരഞ്ഞെടുപ്പ് നേരിട്ട മണ്ഡലം തൃശ്ശൂര്‍ ആണ്. പണാതിപദ്ധ്യം കൊണ്ട് എന്തും നേടാം എന്ന് കാട്ടി തന്ന തെരഞ്ഞെടുപ്പാണ് തൃശൂരിലെത്ത്. ഇതില്‍ കൂടുതല്‍ തെളിവുകള്‍ കൊണ്ടുവരികയും നിയമ പോരാട്ടം നടത്തുകയും ചെയ്യുമെന്നും വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


