Wednesday, February 11, 2026
HomeBREAKING NEWSതൃശൂരിനെ ഇളക്കി മറിച്ച് ബി ജെപി പ്രവർത്തകർ
spot_img

തൃശൂരിനെ ഇളക്കി മറിച്ച് ബി ജെപി പ്രവർത്തകർ

സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ ഓഫീസിന് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ജനാധിപത്യ സംരക്ഷണ പ്രക്ഷോഭവുമായി ബിജെപി. മാർച്ച് പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ നയിക്കുന്ന പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുക്കുന്നത്.

പോലീസ് ബാർക്കേഡുപയോഗിച്ച് പ്രതിഷേധം തടയാൻ ശ്രമിച്ചു. തുടർന്ന് പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാൻ തയാറാവാതെ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി സ്ഥലത്ത് തുടരുകയായിരുന്നു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി ഇരുന്നും നിന്നും പ്രതിഷേധിച്ചു. കമ്മിഷണർ ഓഫീസിന് ചുറ്റും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments