Saturday, December 13, 2025
HomeThrissur Newsതൃശ്ശൂർ ആറ്റൂരിൽ കാട്ടാനയിറങ്ങി
spot_img

തൃശ്ശൂർ ആറ്റൂരിൽ കാട്ടാനയിറങ്ങി

മുള്ളൂർക്കര: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് പതിവാകുന്നു. നാട്ടുകാർ പരിഭ്രാന്തിയിൽ.ചൊവ്വാഴ്‌ച ആറ്റൂരിലാണ് കാട്ടാന ഇറങ്ങിയത്.അസുരൻകുണ്ട് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന ആളുകളെ ഓടിക്കുന്നത് പതിവാണ്.ഭഗവതി കുന്നത്ത് ജലനിധി പമ്പ് ഓപ്പറേറ്ററായ സുമി എന്ന യുവതിയെയാണ് കാട്ടാന ഓടിച്ചത്.കൂടാതെ വ്യാപകമായ കൃഷിനാശവും വരുത്തി.ഒരു കർഷകൻ്റെ മതിലും ഗേറ്റും തകർത്തു.ആനപ്പേടിയിൽ കാർഷികവൃത്തിയിൽനിന്നു പോലും കർഷകർ പിന്മാറുന്ന സാഹചര്യമുണ്ട്.മച്ചാട് റേഞ്ച് കേന്ദ്രീകരിച്ച് ആർ ആർ ടി രൂപീകരിക്കണമെന്നും ഫെൻസിങ് ജോലികൾ ഉടൻതന്നെ പൂർത്തീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments