Wednesday, February 11, 2026
HomeThrissur Newsപുലികളി;പങ്കെടുക്കുന്ന ടീമുകൾ 15 ന് മുമ്പായി രജിസ്റ്റർ ചെയ്യണം
spot_img

പുലികളി;പങ്കെടുക്കുന്ന ടീമുകൾ 15 ന് മുമ്പായി രജിസ്റ്റർ ചെയ്യണം

തൃശൂർ കോർപറേഷൻ്റെ നേതൃത്വത്തിൽ നാലോണ നാളായ സെപ്‌തംബർ എട്ടിന് നടക്കുന്ന പുലികളി മഹോത്സവത്തിൽ സംഘങ്ങൾക്കുള്ള ധനസഹായം ഈ വർഷവും 3,12,500-രൂപ നൽകും. 1,50,000-രൂപ അഡ്വാൻസായും 1,62,500രൂപ ആഘോഷത്തിനുശേഷവും ചെക്കായി നൽകും. ഒന്നാം സമ്മാനം 62,500 -രൂപയും രണ്ടാം സമ്മാനം 50,000രൂപയും മൂന്നാം സമ്മാനം 43,750 രൂപയും ട്രോഫികളും നൽകും. ഈ വർഷം മുതൽ മികച്ച പുലി വരയ്ക്ക് സമ്മാനം നൽകാനും കോർപറേഷൻ തീരുമാനിച്ചു. പങ്കെടുക്കുന്ന ടീമുകൾ 15 ന് മുമ്പായി തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗത്തിൽ ഭാരവാഹികളുടെ ആധാർകാർഡിന്റെ കോപ്പിയും ബന്ധപ്പെട്ട കൗൺസിലറുടെ കത്ത്, സംഘത്തിൻ്റെ ലെറ്റർ പാഡിലുള്ള അപേക്ഷ സഹിതം രജിസ്റ്റർ ചെയ്യണം. പുലികളി മഹോത്സവത്തിൻന്റെ സംഘാടക സമിതിയായി. ഭാരവാഹികൾ: എം കെ വർഗീസ് ( ചെയർമാൻ ), പി കെ ഷാജൻ (വർക്കിങ് ചെയർമാൻ ), എ ആർ രാഹുൽ നാഥ് ( ജനറൽ കൺവീനർ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments