Saturday, December 13, 2025
HomeEntertainmentകേരള ഫിലിം പോളിസി കോൺക്ലേവിന് ഇന്ന് തുടക്കം
spot_img

കേരള ഫിലിം പോളിസി കോൺക്ലേവിന് ഇന്ന് തുടക്കം

കേരള ഫിലിം പോളിസി കോൺക്ലേവിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ചലച്ചിത്രമേഖലയുടെ വിവിധവശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ മോഹൻലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികളായി പങ്കെടുക്കും.

“നല്ല സിനിമ നല്ല നാളെ” എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിലൂടെ കേരള ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തിലാണ് കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നടൻ മോഹൻലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളായെത്തും.

ചലച്ചിത്രമേഖലയുടെ വിവിധവശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ, സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപതോളം വിഷയങ്ങളിൽ സമഗ്ര ചർച്ചകളും, വിവിധ സെഷനുകളും ഉണ്ടാകും. ഇതിൽ നിന്നും ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് അവ സിനിമാ നയത്തില്‍ ഉള്‍പ്പെടുത്തും. രണ്ടു ദിവസങ്ങളിലുമായി ഒമ്പത് സെഷനുകളാണ് കോണ്‍ക്ലേവില്‍ ഉണ്ടാവുക. ഇന്ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം അഞ്ചു സെഷനുകള്‍ അഞ്ചു വ്യത്യസ്ത വേദികളില്‍ ഒരേ സമയം നടക്കും. ചലചിത്ര രംഗത്തെ പ്രമുഖർക്ക് പുറമെ കേന്ദ്ര, സംസ്ഥാനമന്ത്രിമാരും പരിപാടിയുടെ ഭാഗമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments