കൊടകര: നിർത്തിയിട്ട തടിലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊടകര പേരാമ്പ്ര ചേർപ്പ് കളരിക്കൽ കീർത്തി സി പ്രസന്നൻ (37) ആണ് മരിച്ചത്. ദേശീയപാത പോട്ട പെട്രോൾ പമ്പിനു സമീപം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. കാക്കനാട് നിന്നും ജോലി കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. കാക്കനാടുള്ള ക്യൂട്ടിസ് ഇൻ്റർനാഷണൽ ഹെയർ ട്രാൻസ്പ്ലാന്റേഷൻ കമ്പനിയിലെ ഓപ്പറേഷൻ മാനേജർ ആയിരുന്നു കീർത്തി. അച്ഛൻ:പ്രസന്നൻ. അമ്മ: ലക്ഷ്‌മി ഭായ്. ഭാര്യ: പ്രസീത.മകൾ: നിലങ്ക.


