കുട്ടികൾക്ക് കഞ്ചാവ് വിറ്റയാളെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്‌തു. പാറളം വെങ്ങിണിശേരി ഗാന്ധിനഗറിൽ തോപ്പിൽ വീട്ടിൽ മനോഹര (46)നാണ് അറസ്റ്റിലായത്. വെള്ളി വൈകിട്ട് 5.30ന് ചൊവ്വൂർ പഞ്ചിങ് ബൂത്തിന് സമീപമുള്ള എരണ്ടകുളം റോഡിൽ ജീപ്പിലിരുന്ന് കഞ്ചാവ് വിൽപ്പന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്. ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരിൽ നെടുപുഴ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസുണ്ട്. ചേർപ്പ് എസ്ഐ കെ എസ് സുബിന്ദ്, സിപിഒ മാരായ ശ്രീനാഥ്, സിൻറി എന്നിവരാണ് പ്രതിയെ പിടികൂടിയത്.


