ചെറുതുരുത്തി:മഴ ശക്തമായതിനെ തുടർന്ന് ഭാരതപ്പുഴ കരകവിഞ്ഞു പലയിടങ്ങളിലും റോഡിലേക്ക് വെള്ളം കയറി ഷൊർണൂർ പ്രദേശത്തെ നമ്പ്രം റോഡ് വെള്ളത്തിലായി തൊഴുപ്പാടം, വാഴാലിക്കാവ് പ്രദേശത്ത് ഏക്കർ കണക്കിന് പാടങ്ങൾ മുങ്ങി പുഴയുടെ കൈവഴികളും കനാലുകളും നിറഞ്ഞു കവിഞ്ഞു. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് ജലസേചന വകുപ്പ് തൃശൂർ ജില്ലയിലെ ഭാരതപ്പുഴ ഉൾപ്പെടെയുള്ള വിവിധ നദികൾക്ക് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ഭാരതപ്പുഴയുടെ ചെറുതുരുത്തി സ്‌റ്റേഷനിൽ ഓറഞ്ച് അലർട്ടാണ് നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നദിയിൽ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ല എന്നും അധികൃതർ നിർദേശം നൽകി മലമ്പുഴ ഡാമിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്‌ച ഡാമിൻ്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.


