Wednesday, November 19, 2025
HomeKeralaസ്വരാജ് അവാർഡിനായി പുസ്തകം അയച്ചിട്ടില്ല, വിശദീകരണവുമായി സാഹിത്യ അക്കാദമി
spot_img

സ്വരാജ് അവാർഡിനായി പുസ്തകം അയച്ചിട്ടില്ല, വിശദീകരണവുമായി സാഹിത്യ അക്കാദമി

തൃശൂർ: സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് എം സ്വരാജിൻ്റെ പുക്കളുടെ പുസ്തകം അയച്ചതാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ. എം സ്വരാജ് അക്കാദമി അവാർഡിന് പുസ്തകം അയച്ചിട്ടില്ലെന്നും ഇത്തവണത്തെ പതിനാറ് പുരസ്‌കാരങ്ങളിൽ 11 എണ്ണവും പുസ്തകം അയച്ചുതരാത്തവർക്കാണെന്നും സിപി അബൂബക്കർ പറഞ്ഞു.

2003ൽ കവിതയ്ക്ക് അവാഡ് ലഭിച്ച കൽപ്പറ്റ നാരായണൻ, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു. വൈജ്ഞാനിക സാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവൻ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും സിപി അബൂബക്കറിൻ്റെ ഫെയ്‌സുബുക്ക് കുറിപ്പിൽ പറയുന്നു.

തനിക്ക് ലഭിച്ച അവാർഡ് എം സ്വരാജ് നിരസിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ഇത് ചർച്ചയാവുകയും ചിലർ പുസ്തകം സാഹിത്യ അക്കാദമിക്ക് അയച്ചുകൊടുക്കാതെ അവാർഡ് കിട്ടുമോ എന്ന തരത്തിൽ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാഹിത്യ അക്കാദമിയുടെ വിശദീകരണം.

സിപി അബൂബക്കറിൻ്റെ കുറിപ്പ്

2024ലെ കേരളസാഹിത്യ അക്കാദമി അവാഡുകളാണ് 2025 ജൂൺ 26ന് പ്രസിഡൻ്റ് കെ സച്ചിദാനന്ദൻ മാഷ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട & അവാഡുകളിൽ 11 എണ്ണം അവാഡിനായി പുസ്തകം അയച്ചുതരാത്തവർക്കാണ്.

നാടകം-പിത്തളശലഭം-ശശിധരൻനടുവിൽ കവിത-മുരിങ്ങ,വാഴ,കറിവേപ്പ്–അനിതതന്പി സാഹിത്യവിമർശനം -രാമായണത്തിൻ്റെ ചരിത്രസഞ്ചാരങ്ങൾ-ജി.ദിലീപൻജീവചരിത്രം/ആത്മകഥ-ഞാൻഎന്നഭാവം ബഡോയ്ക്കുരാജശേഖരൻനായർവൈജ്ഞാനികസാഹിത്യം-നിർമ്മിതബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയജീവിതം-പി.ദീപക്കിവർത്തനം എന്റെരാജ്യംഎന്റെ ശരീരം ചിരവുപ്രകാശ്യാത്രാവിവരണം-ആരോഹണം ഹിമാലയം കെ.ആർ.അജയൻ സി.ബി.കുമാർഎന്റോമെന്റ്-ഉപന്യാസം പൂക്കളുടെ പുസ്തകം-എം.സ്വരാജ്
സി.എൻ.പിള്ളഐസ്റ്റോമെൻ്റ്-വൈജ്ഞാനികസാഹിത്യം-കഥാപ്രസംഗംകലയും സമൂഹവും-സൗമ്യകെ സിആരുടെരാമൻ?ടി.എസ്.ശ്യാംകുമാർ

കുറ്റിപ്പുറഅവാഡ് ഡോ.എസ്.എസ്.ശ്രീകുമാർ

2023ൽ കവിയസ്സ് അവാഡ്‌ലഭിച്ച കൽപ്പനാരായണൻ, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവൻ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments