ചാവക്കാട്:എൻജിൻ നിലച്ച് അപകടാവസ്ഥയിലായി കടലിൽ ഒഴുകി നടന്ന മീൻ പിടിത്ത വള്ളത്തിൽ നിന്ന് 40 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് – മറൈൻ എൻഫോഴ്‌സ്മെന്റ്റ് റെസ്‌ക്യൂ സംഘം രക്ഷിച്ചു. ചേറ്റുവ ഹാർബറിൽ നിന്ന് വെള്ളി പുലർച്ചെ മീൻ പിടിക്കാൻ പോയി കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘തട്ടകത്തമ്മ’ എന്ന വള്ളവും തൊഴിലാളികളെയുമാണ് ഫിഷറീസ് വകുപ്പിൻ്റെ ബോട്ട് കരയിലെത്തിച്ചത്. ചേറ്റുവ കടലിൽ 5 നോട്ടിക്കൽ മൈൽ അകലെ വാടാനപ്പള്ളി തെക്ക്-പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് എൻജിൻ പ്രവർത്തനം നിലച്ചത്. വലപ്പാട് സ്വദേശികളാണ് തൊഴിലാളികൾ. വെള്ളി പകൽ 120 ഓടെയാണ് വള്ളവും തൊഴിലാളികളും കടലിൽ എൻജിൻ നിലച്ച് കുടുങ്ങി കിടക്കുന്നതായി അഴിക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസി. ഡയറക്ടർ ഡോ.സി സിമയുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്മെൻ്റ് ആൻഡ് വിജിലൻസ് വിങ് ഓഫീസർമാരായ വി എം ഷൈബു,വി എൻ പ്രശാന്ത്‌കുമാർ, ഇ ആർ ഷിനിൽകുമാർ, മുനക്കക്കടവ് തീരദേശ സ്റ്റേഷനിലെ സിപിഒ കെ വി അവിനാഷ്, റസ്‌ക്യൂ ഗാർഡ്‌മാരായ പി കെ ഷിഹാബ്, കെ കെ അജിത്ത്, സി കെ കൃഷ്‌ണപ്രസാദ്, ബോട്ട് സ്രാങ്ക് കെ വി റസാക്ക്, ഡ്രൈവർ റഷിദ് മുനക്കകടവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം


