Wednesday, February 11, 2026
HomeBREAKING NEWS‘ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല, RSS വിമർശനത്തിൽ ഇടപെടാറില്ല’: വേടൻ
spot_img

‘ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല, RSS വിമർശനത്തിൽ ഇടപെടാറില്ല’: വേടൻ

ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്ന് റാപ്പർ വേടൻ. ജോലിയിലാണ് സന്തോഷം കണ്ടെത്തുന്നത്. ഒരുപാട് പാട്ടുകൾ ചെയ്യാനുണ്ട്. സിനിമകൾ ചെയ്യാനുണ്ട്. ഞാൻ ജാതിക്ക് എതിരെയാണ് പറയുന്നത്.

ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും. ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണ്.

താൻ ജാതീയത വിറ്റ് കാശാക്കുന്നില്ല. തന്റെ പാട്ടുകളിൽ ജാതിയതയില്ല. പുലിപ്പല്ല് കേസിൽ അവസാന ദിവസത്തെ ഒപ്പിടൽ ആയിരുന്നു ഇന്ന്. വിദേശ പരിപാടികൾക്കു വേണ്ടി പാസ്പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അത് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വേടൻ വ്യക്തമാക്കി.

Story Highlights : vedan against rss

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments