കാഴ്ചപരിമിതരാണെന്നത് സ്വപ്‌നങ്ങൾക്കൊരു തടസ്സമാകരുത്. അതിന് വഴിയൊരുക്കുകയാണ് ഇക്വിബീയിങ് ഫൗണ്ടേഷൻ. നീന്തൽ അറിയാത്തതിനാൽ പലരും അപകടത്തിൽപ്പെടുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യ ഘട്ടമായാണ് പരിശീലകരെ തയ്യാറാക്കുന്നതിനായി ‘ട്രെയിൻ ദി ട്രെയിനർ’ പദ്ധതി ആവിഷ്‌കരിച്ചത്. കാഴ്‌ചപരിമിതരെ നീന്തൽ പരിശീലിപ്പിക്കാൻ പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്. ഈ രീതിയിലേക്ക് ഇവരെ ഉയർത്താൻ ലക്ഷ്യമിട്ടാണ് തൃശൂരിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരെ പഠിപ്പിക്കാൻ ‘അഡാപ്റ്റീവ് സ്വിമ്മിങ്’ പരിശീലനത്തിൽ വൈദഗ്ധ്യം നേടിയവരുടെ സമൂഹം രൂപപ്പെടുത്തി നീന്തൽ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. രണ്ട് ദിവസങ്ങളില്ലായി ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസ്, അക്വാട്ടിക് കോംപ്ലക്സ് എന്നിവിടങ്ങളിലായി നടന്ന ക്യാമ്പിൽ 30 പേർ പങ്കെടുത്തു. ചീഫ് കോ–ഓർഡിനേറ്റർ അഫ്‌സലിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. അക്വാട്ടിക്ക് അസോസിയേഷൻ പ്രസിഡൻ്റ് റാഫി ആന്റണി, സെക്രട്ടറി പ്രഭാകരൻ വെള്ളൂർ, ടിറ്റോ വിജയകുമാർ എന്നിവർ സംസാരിച്ചു. പരിശീലനം
വിജയകുമാർ എന്നിവർ സംസാരിച്ചു. പരിശീലനം പൂർത്തിയാക്കിയവർക്ക് സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.


