വടക്കാഞ്ചേരി:മേഖലയിലുണ്ടായ മൂന്നു വ്യത്യസ്‌ത അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്. ഓട്ടോറിക്ഷ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ ഭാഗികമായി തകർന്നു. പാർളിക്കാട്-വ്യാസ കോളേജ് റോഡിലെ വളവിൽ മെഡിക്കൽ കോളേജിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. പുതുരുത്തി നെയ്യംപടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് റോഡിലേക്ക് ബൈക്കിൽനിന്ന് തെറിച്ചു വീണ് പരിക്കേറ്റ പുന്നംപറമ്പ് സ്വദേശി ലിബിനെ (33) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിണാലൂർ കള്ളുഷാപ്പ് പരിസരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും സമീപത്തെ കാനയിലേക്ക് മറിഞ്ഞു.