വലപ്പാട്:യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വലപ്പാട് തിരുപഴഞ്ചേരി സ്വദേശി മണക്കാട്ടുപടി വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അഖിൽ (30), നാട്ടിക താറോട്ട് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് (42) എന്നിവരാണ് വലപ്പാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച്‌ച് രാത്രി 10 ഓടെയാണ് സംഭവം. അഞ്ചങ്ങാടി സ്വദേശി ഊണുങ്ങൽ വീട്ടിൽ ബൈജു (32)വിനെ മീൻ പിടിക്കാൻ പോയി തിരിച്ചു വരുമ്പോൾ ബൈജുവിന്റെ സുഹൃത്ത് പ്രതികളുടെ കൈയ്യിൽനിന്ന് 350 രൂപ വാങ്ങിയത് തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ വഴിയിൽവച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എം കെ രമേഷ്, എസ്ഐമാരായ സി എൻ എബിൻ, സിനി, സിപിഒമാരായ സതീഷ്, പ്രണവ്, സാന്റൽ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.