തൃശൂർ: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പെരുമ്പാമ്പ് കുഞ്ഞിന്റെ സവാരി! ഓട്ടോയിൽ കയറുന്നതിനിടെ പാസഞ്ചർ സീറ്റിനോടു ചേർന്ന് ചുരുണ്ടുകൂടിയിരിക്കുന്ന പാമ്പിനെ കണ്ട് യാത്രക്കാർ ഭയന്നു വിളിച്ചതോടെ ആണ് ഡ്രൈവർ കാര്യമറിഞ്ഞത്.
കിഴക്കേക്കോട്ട ജംക്‌ഷനിൽ വച്ച് ഇന്നലെ രാവിലെ ആണ് പാമ്പിനെ കണ്ടത്. സംഭവമറിഞ്ഞ് ആളുകളും തടിച്ചുകൂടി. പൊലീസും സ്ഥലത്തെത്തി. കുറച്ചുനേരം ഗതാഗതവും ബ്ലോക്ക് ആയി. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് സ്നേക്ക് റസ്ക്യൂവർ നവാസ് എത്തിയാണ് പാമ്പിനെ പിടികൂടി കൊണ്ടുപോയത്