ഗുരുവായൂർ:മാവിൻ ചുവടിന് സമീപം രണ്ട് വീടുകളിൽ നിന്നായി മൂന്ന് പവൻ്റെ മാലയും രണ്ട് ഗ്രാം കമ്മലും 500 രൂപയും മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഈറോഡ് മാണിക്കപ്പാളയം ഹൗസിങ് കോളനിയിൽ കാർത്തിക്കിനെയാണ് (38) ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് പത്തിന് പുലർച്ചെയാണ് മോഷണം നടന്നത്.
ക്ഷേത്രായൂർ ഫാർമസിക്കടുത്ത് രണ്ട് വീടുകളിലായിരുന്നു മോഷണം. അമ്പാടി നഗറിൽ ഈശ്വരീയം പരമേശ്വരൻ നായരുടെ ഭാര്യ കനകകുമാരി (62) പുലർച്ച അഞ്ചരയോടെ വീട്ടിലെ പൂജാമുറിയിൽ വിളക്ക് തെളിക്കുമ്പാഴാണ് മതിൽ ചാടിക്കട ന്ന് മോഷ്ടാവ് മുറിയിലെത്തി മാല പൊട്ടിച്ചെടുത്തത്. ഇതിന് തൊട്ടടുത്ത് ചിറ്റിലിപ്പിള്ളി സെബാസ്റ്റ്യൻ വാടകക്ക് താമസിക്കുന്ന വീട്ടിലും മോഷണം നടന്നു. പൂട്ടി കിടന്ന വീട് തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം.
സെബാസ്റ്റിയന്റെ്റെ ഭാര്യ ജിന്നി ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം വരുന്ന കമ്മലും 500 രൂപയുമാണ് നഷ്ടപ്പെട്ടത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശ പ്രകാരം എ.സി.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ യു. മഹേഷ്, നന്ദൻ കെ. മാധവൻ എ.എസ്.ഐമാരായ സുധീർ, വിപിൻ, സീനിയർ സി.പി.ഒ കൃഷ്ണ പ്രസാദ്, സി.പി.ഒമാരായ നിഖിൽ, ജോസ് പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.


