ചാലക്കുടി: ദേശീയപാത നാടുകുന്നിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. പെരുമ്പാവൂർ പട്ടിമറ്റം സ്വദേശി ഓലിക്കൽ സുരേഷിൻ്റെ മക്കളായ സുരാജ്(31), സിജേഷ്(25)എന്നിവരാണ് മരിച്ചത്. ഞായർ പുലർച്ചെ 5ഓടെയായിരുന്നു സംഭവം.
ഞായറാഴ്‌ച മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടത്താനിരുന്ന കുടംബ സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷും കുടുംബവും ഇവർ ശനിയാഴ്ച മുരിങ്ങൂരിലെത്തി. ഞായർ പുലർച്ചെ മോടെ മരിച്ച സുരാജും സിജേഷും ബൈക്കിൽ തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട് ബൈക്ക് റോഡരികിലെ മൈൽകുറ്റി ഇടിച്ച് തെറിപ്പിച്ച് ഡിവൈഡറിൽ മറിയുകയായിരുന്നു നാട്ടുകാരാണ് ഇരുവരേയും ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തും മുമ്പേ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ


