വരന്തരപ്പിള്ളി:യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരുഹത വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാൽ വീട്ടിൽ ദിവ്യയെ (34) യാണ് ഞായറാഴ്‌ച രാവിലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം പാറക്കൽ ഗംഗാധരൻറെയും ഷീലയുടെയും മകളാണ്. യുവതി നെഞ്ച് വേദന മൂലം മരിച്ചെന്നാണ് ഭർത്താവ് കുഞ്ഞുമോൻ പറഞ്ഞത്. എന്നാൽ ഇൻക്വിസ്റ്റ് നടത്തുന്നതിനിടെ സംശയം തോന്നി കുഞ്ഞുമോനെ പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് സംശയം ബലപ്പെട്ടത്. യുവതിയുടെ കഴുത്തിൽ ആസ്വാഭാവിക പാടുകൾ കണ്ടെത്തിയതിനാൽ ഇവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ദിവ്യയുടേത് ശ്വാസം മുട്ടിയുള്ള മരണമെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു ഭർത്താവ് കുഞ്ഞുമോനെ പൊലീസ് ചോദ്യം ചെയ്‌തുവരുന്നു. ഫോറൻസിക്, വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
തിങ്കളാഴ്ച്‌ച രാവിലെ വീട്ടിൽ സംസ്‌കരിക്കും. മകൻ: കാർത്തിക്.


