മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ടി കെ ചാത്തുണ്ണി യുവ ഫുട്‌ബോൾ പ്രതിഭാ പുരസ്‌കാരത്തിന് ദേശീയ അണ്ടർ- 19 താരം പി പി മുഹമ്മദ് ഷാദിൽ അർഹനായി. 50,000-രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. യു ഷറഫലി, വിക്ടർ മഞ്ഞില, സി വി പാപ്പച്ചൻ, ജോപോൾ അഞ്ചേരി, സി മാർട്ടിൻ, മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. വ്യാഴം പകൽ 3.30ന് ടൗൺ ഹാളിൽ നടക്കുന്ന ടി കെ ചാത്തുണ്ണി അനുസ്‌മരണ സമ്മേളനത്തിൽ മന്ത്രി ആർ ബിന്ദു പുരസ്‌കാരം സമ്മാനിക്കും. ഇന്ത്യയുടെ ഫുട്‌ബോൾ താരവും കോച്ചുമായ ടി കെ ചാത്തുണ്ണി ഒന്നാം ചരമ വാർഷികത്തിനോടനുബന്ധിച്ചാണ് പുരസ്‌കാരം നൽകുന്നത്.


