Wednesday, February 11, 2026
HomeLifestyleതട്ടുകട ബീഫ് ഫ്രൈ വീട്ടിൽ ഉണ്ടാക്കാം
spot_img

തട്ടുകട ബീഫ് ഫ്രൈ വീട്ടിൽ ഉണ്ടാക്കാം

മലയാളികൾക്ക് ബീഫ് എന്നും ഒരു വികാരമാണ്. നല്ല കിടിലൻ ബീഫ് ഫ്രൈ എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കിയാലോ?

ചേരുവ :

ബീഫ് – 1/2 കിലോ

ചെറിയ ഉള്ളി ചെറുതായി ചതച്ചത് – 1 കപ്പ്

വെളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ

കറിവേപ്പില – 2 തണ്ട്

ചതച്ച വറ്റൽ മുളക് – 1 1/2 ടേബിൾ സ്പൂൺ

മല്ലിപൊടി – 1 1/2 ടീ സ്പൂൺ

കുരുമുളക് പൊടി – 1 1/2 ടീ സ്പൂൺ

ഗരം മസാല – 1 ടീ സ്പൂൺ

മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ

തേങ്ങാ കൊത്ത് – 1 കപ്പ്

വിനാഗിരി – 1 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

കഴുകി വൃത്തിയാക്കി അരിഞ്ഞു വെച്ച ബീഫിലേക്ക് മുകളിൽ പറഞ്ഞ ചേരുവകളും ചേർത്ത് നല്ലത് പോലെ യോജിപ്പിച്ചെടുക്കുക. യോജിപ്പിച്ചെടുത്ത ബീഫ് ഒരു മണിക്കൂർ മാറ്റിവെയ്ക്കുക. ശേഷം അടുപ്പിലേക്ക് ഒരു മണ്ണ് ചട്ടിയിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കാൻ വയ്ക്കുക. അടച്ച് വെച്ച് വേവിച്ചെടുക്കാൻ ശ്രദ്ധിക്കുക.

വെള്ളം നല്ലത് പോലെ വറ്റിച്ച് ഫ്രൈ ചെയ്ത് എടുക്കുക. ശേഷം ഒരു അടി കട്ടിയുള്ള ഒരു ചീനചട്ടിയിലോ ഫ്രൈയിംഗ് പാനിലോ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, ഉള്ളി എന്നിവ വഴറ്റിയെടുക്കുക. അതിന് ശേഷം ചട്ടിയിൽ അൽപം എണ്ണ ഒഴിച്ച് വേവിച്ച് വെച്ചിരിക്കുന്ന ബീഫ് എണ്ണയിൽ കുറച്ച് കുറച്ച് ഇട്ട് വറുത്ത് കോരുക. വറുത്ത് കഴിഞ്ഞാൽ ഇതിലേക്ക് വഴറ്റി വെച്ച സവാളയും മറ്റും ചേർത്ത് വിളമ്പാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments