Sunday, March 29, 2026
HomeBREAKING NEWSതൃശ്ശൂർ സ്വരാജ് റൗണ്ടിൽ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു...
spot_img

തൃശ്ശൂർ സ്വരാജ് റൗണ്ടിൽ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു

തൃശ്ശൂർ: സ്വരാജ് റൗണ്ടിൽ കനത്ത മഴയ്ക്കിടെ കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞുവീണു. അപകടാവസ്ഥയിലായിരുന്ന കെട്ടിടം ഒരുവർഷമായിട്ടും പൊളിച്ചുനീക്കിയിരുന്നില്ല. കഴിഞ്ഞ വർഷം ഇതേ കെട്ടിടത്തിൻ്റെ ഗ്ലാസ് പാനൽ അടർന്നുവീണ് ഫുട്പാപാത്തിലൂടെ നടന്നുപോയിരുന്ന യാത്രക്കാരന് പരിക്കേറ്റിരുന്നു.

സ്വരാജ് റൗണ്ടിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത് എന്നാണ് വിവരം. ഇന്നലെ തൃശൂരിൽ അതിശക്തമായി മഴ പെയ്‌തിരുന്നു. കുറേനാളുകളായി കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നിരവധി പരാതികളുണ്ടായിരുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന് ഫയർഫോഴ്‌സ് റിപ്പോർട്ട് നൽകിയിരുന്നതുമാണ്.

എന്നാൽ ഇക്കാര്യത്തിൽ തൃശ്ശൂർ കോർപറേഷൻ്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കനത്ത മഴയ്ക്കിടെ കെട്ടിടത്തിന്റെ മേൽക്കൂര പൊളിഞ്ഞുവീണത്. കെട്ടിടത്തിൻ്റെ താഴെയുള്ള കടകളിലെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലായതിനാൽ ഇതിന്റെ സമീപത്തുകൂടി നടക്കാനും അനുവദിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments