Tuesday, June 17, 2025
HomeThrissur Newsവാൽപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു
spot_img

വാൽപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു

ചാലക്കുടി:വാൽപ്പാറയിൽ നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഞായർ പുലർച്ചെ 3.30ഓടെ വാൽപ്പാറ 33-ാം വളവിലായിരുന്നു അപകടം. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. തിരുപ്പൂരിൽ നിന്ന് വാൽപ്പാറയിലേക്ക് വന്നിരുന്ന തമിഴ്‌നാട് സർക്കാരിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments