Tuesday, June 17, 2025
HomeBREAKING NEWSകോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം; കേസെടുത്ത് പൊലീസ്
spot_img

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം; കേസെടുത്ത് പൊലീസ്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തത്തിൽ കേസെടുത്ത് പൊലീസ്. ഫയർ ഒക്കറൻസ് വകുപ്പ് പ്രകാരം കസബ പൊലീസാണ് കേസെടുത്തത്. രക്ഷാ ദൗത്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം.

ഫയർഫോഴ്സ് സംഘവും ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും.

തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ആറ് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് വസ്ത്രവ്യാപാര കടയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments