Tuesday, June 17, 2025
HomeLifestyleനാടൻ പുളിച്ചമ്മന്തിപ്പൊടി 
spot_img

നാടൻ പുളിച്ചമ്മന്തിപ്പൊടി 

ചമ്മന്തി എല്ലാവർക്കും ഇഷ്ടമാണ്. പുളിച്ചമ്മന്തിപ്പൊടി ആയാലോ, പിന്നെ ഒന്നും പറയാനില്ല. ചൂട് കഞ്ഞിയുടെ കൂടെ നല്ല ചമ്മന്തിപ്പൊടി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. നാടൻ രീതിയിൽ നല്ല കിടിലൻ പുളിച്ചമ്മന്തിപ്പൊടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:
ഉഴുന്നു പരിപ്പ് – 1 വലിയ സ്‌പൂൺ
തുവര പരിപ്പ് – 1 സ്‌പൂൺ
കുരുമുളക് – ആറ് എണ്ണം
പൊട്ടുകടല – 1 സ്‌പൂൺ
വറ്റൽമുളക് – അഞ്ച് എണ്ണം
കായം – ഒരു നുള്ള്
കറിവേപ്പില -10 തണ്ട്
തേങ്ങ – ഒരെണ്ണം നന്നായി ചിരകിയത്
ഉപ്പ് – പാകത്തിന്
പുളി – ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ

ഉണ്ടാക്കുന്ന വിധം:
ഉഴുന്നു പരിപ്പ്, തുവര പരിപ്പ് , കുരുമുളക്, പൊട്ടുകടല, വറ്റൽമുളക് എന്നിവ 1 സ്‌പൂൺ വെളിച്ചെണ്ണയിൽ ചെറിയ ചുവപ്പാകുന്നതു വരെ വറുത്തെടുക്കുക. ശേഷം ഒരു നുള്ള് കായം പൊടിച്ചതും ചേർത്ത് നന്നായി പൊടിച്ചെടുക്കുക.

തേങ്ങാ ചിരകിയതും പത്ത് തണ്ട് കറിവേപ്പിലയും ചേർത്ത് കരിയാതെ ചുമക്കെ വറുത്ത് ആവശ്യത്ത്‌ന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക. ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ പുളി പിച്ചിക്കീറി തേങ്ങാ പൊടിച്ചതിൽ ചേർത്ത് ഇളക്കുക. നേരത്തെ വറുത്തുമാറ്റി വച്ച പൊടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഉള്ളി ചമ്മന്തി റെഡി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments