സംവിധായകൻ അഖിൽ മാരാർക്കെതിരെ പരാതി നൽകി ബിജെപി അഖിൽ മാരാർ ദേശവിരുദ്ധ പ്രസ്‌താവന നടത്തിയെന്നാരോപിച്ചാണ് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത് മൂന്നാം കക്ഷി ഇടപെടലിനെ തുടർന്ന് പാകിസ്‌ഥാനെതിരായ പോരാട്ടത്തിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത് ഇതിനെ തുടർന്ന് ബിജെപി ആർഎസ്എസ് അനുകൂലികൾ അഖിൽ മാരാർക്കെതിരെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പരാതി.
ഇന്ത്യ – പാകിസ്‌ഥാൻ ഏറ്റുമുട്ടലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ അഖിൽ മാരാർ സാമൂഹിക മാധ്യമത്തിൽ വിഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. വിഡിയോയിലെ ഉള്ളടക്കം രാജ്യവിരുദ്ധമെന്നായിരുന്നു പരാതി ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡൻ്റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.
അതേ സമയം അഖിൽ മാരാരെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. പാവം അഖിൽ മാരാരെ മിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് രാജ്യദ്യോഹിയായി പ്രഖ്യാപിച്ചു ഒന്ന് പോടാപ്പോ, കാര്യാലയത്തിൽ നിന്നാണല്ലോ രാജ്യസ്നേഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതെന്നാണ് സന്ദീപിൻ്റെ ചോദ്യം.


