തൃശൂർ:തൃശൂർ പൂരത്തിലെ ഘടകപൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ ധനസഹായം മന്ത്രി ആർ ബിന്ദു വിതരണം ചെയ്തു. യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ അധ്യക്ഷനായി. ബോർഡ് അംഗം കെ പി അജയൻ, ദേവസ്വം കമീഷണർ എസ് ആർ ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമീഷണർ കെ സുനിൽകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ദേവസ്വം ഉദ്യോഗസ്ഥർ, ഘടകക്ഷേത്രങ്ങളായ നെയ്‌തലക്കാവ്, അയ്യന്തോൾ, ചൂരക്കാട്ടുകര, ചെമ്പൂക്കാവ്, ലാലൂർ, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, പനമുക്കുംപിള്ളി പൂരാഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.


