വെളുത്തൂർ:നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേട ഭരണി വേലാഘോഷം വർണാഭമായി. ചൊവ്വാഴ്ച് ഉച്ചയോടെ ഭഗവതിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ചു. തുടർന്ന് ക്ഷേത്രം നടപ്പുരയിൽ ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ 7 ആന എഴുന്നള്ളിപ്പ് നടന്നു. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ തിരിച്ച് എഴുന്നള്ളിപ്പ് നടന്നു. വെടിക്കെട്ടും ഉണ്ടായി. ബുധനാഴ്‌ച കാർത്തിക വേലയുടെ ഭാഗമായി അനുഷ്‌ഠാന കലാരൂപങ്ങളെ എഴുന്നള്ളിയ്ക്കും. വൈകിട്ട് കാവുതീണ്ടൽ നടക്കും.