തൃശൂർ:തൃശൂർ പൂരം അതിഗംഭീരമായി ആഘോഷിക്കാൻ ജില്ലാതല യോഗത്തിൽ തീരുമാനം. കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ വകുപ്പ് മേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേർന്നു. പൂരവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി. കഴിഞ്ഞതവണ സ്ഥാപിച്ചതിനേക്കാൾ കൂടുതലായി എൽഇഡി വാളുകളും സിസിടിവി കാമറകളും സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ആനച്ചമയം എക്സിബിഷനിലും കൂടുതലായി മെഡിക്കൽ ടീമിനെ വിന്യസിപ്പിക്കാൻ യോഗം നിർദേശിച്ചു. ഗതാഗത നിയന്ത്രണം, ക്രമസമാധാനം, വാഹനത്തിരക്ക് ക്രമീകരണം, ഹെലി കാമറ എന്നിവയ്ക്കുള്ള നിയന്ത്രണം എന്നിവ പൊലീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ കൃത്യമായി ഏകോപിപ്പിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക കൺട്രോൾ റൂമുകളും പൊലീസ് കൺട്രോൾ റൂമുകളും തുറക്കും. തേക്കിൻകാട് മൈതാനം പൂരത്തിന് മുന്നോടിയായി എത്രയും പെട്ടെന്ന് വൃത്തിയാക്കാനും യോഗം നിർദേശിച്ചു. പൂരപറമ്പിൽ അലഞ്ഞ്‌തിരിയുന്ന മൃഗങ്ങളെ മാറ്റി സംരക്ഷിക്കാനും യോഗത്തിൽ
സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, എഡിഎം ടി മുരളി, സബ് കലക്ടർ അഖിൽ വി മേനോൻ, കൊച്ചിൻ ദേവസ്വം ബോർഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതർ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


