തൃപ്രയാർ: തളിക്കുളം സ്നേഹതീരം പാർക്ക് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ ഒന്നരക്കോടി രൂപ അനുവദിച്ചതായി സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു.
ബജറ്റിൽ ഉൾപ്പെട്ടിരുന്ന തളിക്കുളം നമ്പിക്കടവ് സ്നേഹതീരം ബീച്ച് റോഡ് നവീകരണത്തിന് ശബരിമല പാക്കേജിൽ തുക അനുവദിച്ചതിനാലാണ് പാർക്കിന് പണം വകമാറ്റിയത്. എംഎൽഎയുടെ ആവശ്യപ്രകാരമാണിത്.