Wednesday, February 11, 2026
HomeBREAKING NEWSതൃശ്ശൂരിൽ യെല്ലോ അലർട്ട്
spot_img

തൃശ്ശൂരിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കിഴക്ക് പടിഞ്ഞാറൻ കാറ്റിന്റെ സംയോജനംമൂലം ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യത. അതേപോലെ, ഉച്ചക്ക് ശേഷം തുടക്കത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു തുടങ്ങി,തുടർന്ന് ഇടനാട് തീരദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകുന്നേരം രാത്രിയോടെ മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങങ്ങളിലും വടക്കൻ കേരളത്തിൽ മലയോര മേഖലയിയിലും ശക്തമായ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിമി വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ പൊതുവെ മേഘാവൃതമാണെങ്കിലും വടക്കൻ ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments