Wednesday, February 11, 2026
HomeThrissur Newsഗുരുവായൂരിൽ രഥയാത്ര
spot_img

ഗുരുവായൂരിൽ രഥയാത്ര

ഗുരുവായൂർ : അഖിലഭാരത ശ്രീമദ് സത്രസമിതിയുടെ 42-ാമത് ഭാഗവതസത്രത്തിൻ്റെ ഭാഗമായി രഥയാത്ര ഗുരുവായൂരിൽനിന്ന് പുറപ്പെട്ടു. രഥത്തിലെ കൃഷ്ണവിഗ്രഹത്തിൽ ഗുരുവായൂർ ക്ഷേത്രം മുതിർന്ന കീഴ്ശാന്തി കീഴേടം ആരതി ഉഴിഞ്ഞു.

സമിതി ജനറൽ കൺവീനർ കെ.കെ. ഗോപകുമാർ, വർക്കിങ് ചെയർമാൻ പി. വെങ്കിട്ടരാമയ്യർ, ഘോഷയാത്ര ചെയർമാൻ ജി. സോമകുമാർ, രഥയാത്ര കൺവീനർ പി.പി. രതീശൻ, രവീന്ദ്രൻ, ശിവൻ പാലിയത്ത് തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴയിൽ നടക്കുന്ന ഭാഗവതമഹാസത്രത്തിന്റെ മുന്നോടിയായി കൃഷ്‌ണവിഗ്രഹം വഹിച്ചുള്ള രഥയാത്ര ഗുരുവായൂരിൽനിന്നു പുറപ്പെടുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments