Saturday, March 15, 2025
HomeLifestyleട്രെൻഡി ലുക്കിൽ 38,000 രൂപയുടെ 'ഒറ്റക്കാലന്‍ ജീന്‍സ്'
spot_img

ട്രെൻഡി ലുക്കിൽ 38,000 രൂപയുടെ ‘ഒറ്റക്കാലന്‍ ജീന്‍സ്’

പ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകം അതാണ് ഫാഷന്‍. ചിലത് വൈകാതെ ട്രെന്‍ഡിങ് ആകുമ്പോള്‍ ചില ഫാഷന്‍ പരീക്ഷണങ്ങള്‍ ക്രൂരമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാകാറുണ്ട്. അത്തരത്തിലൊരു പരീക്ഷണമാണ് ഒറ്റക്കാല്‍ ജീന്‍സ്. പേരു സൂചിപ്പിക്കുന്നത് പോലെ ഒരു കാല്‍ മാത്രം കവര്‍ ചെയ്യുന്നതാണ് ഒറ്റക്കാല്‍ ജീന്‍സ്. മറ്റേ കാലിന്റെ തുട വരെ മാത്രമായിരിക്കും കവറിങ്. ഒരു കാല്‍ പൂര്‍ണമായും ജീന്‍സിനുള്ളില്‍ മറയ്ക്കുമ്പോള്‍ അടുത്ത കാല്‍ മുക്കാല്‍ ഭാഗവും പുറത്ത്. ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്ന ഈ ജീന്‍സിന്റെ വില 38,345 രൂപയാണ്. ഫ്രഞ്ച് ലക്ഷ്വറി ലേബല്‍ കോപേണി ആണ് വിചിത്രമായ ജീന്‍സ് ഡിസൈനിനു പിറകില്‍.

ഇന്റര്‍നെറ്റില്‍ ഏറ്റവും വിവാദമായ ജീന്‍സ് എന്നാണ് ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ക്രിസ്റ്റി സാറാ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ജീന്‍സിനെ വിശേഷിപ്പിച്ചത്. എന്താണ് ജീന്‍സിന് ഒരു കാലില്ലാത്തതെന്ന് ക്രിസ്റ്റിയുടെ ഭര്‍ത്താവ് ഡെസ്മണ്ട് ചോദിക്കുന്നുണ്ട്. ആരും ഇത് ധരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിചിത്രമായ രൂപകല്പനയെന്നുതന്നെയാണ് ക്രിസ്റ്റിയുടെ അഭിപ്രായമെങ്കിലും രൂപകല്പനയെ അവര്‍ തള്ളിക്കളയുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments