വലപ്പാട്: ന്യൂ വിജയ കേരള ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം സി.സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. എം.എൽ.എയുടെ 2022-23 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് വായനശാലയ്ക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നത്.
വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് അധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രില്ല സുധി, ഗ്രാമപഞ്ചായത്ത് അംഗം അനിത കാർത്തികേയൻ, വായനശാല സെക്രട്ടറി പി എസ് നിമോദ്, എ ജി സുഭാഷ്, സേവ്യൻ പള്ളത്ത്, പി എസ് ഷജിത്ത്, നകുലൻ നെടിയിരിപ്പിൽ, കെടിഡി കിരൺ മാസ്റ്റർ, വി വി ചിദംബരൻ മാസ്റ്റർ, ഏറാട്ട് രാമചന്ദ്രൻ, കെ വി രാജൻ എന്നിവർ സംസാരിച്ചു.
വായനശാല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ബി സുധീഷ്, കെ കെ ജോഷി, വിനിത ബ്രിജിത്ത്, രജനി അശോകൻ, ലതിക സുരേഷ്, ദീപ ജോഷി, കെ കെ സുബ്രഹ്മണ്യ൯, പി സി സുരേഷ്, രഞ്ജൻ കെ ബി, വി ജി രാജൻ, വിനോദ് പള്ളത്ത് തുടങ്ങിയവർ പങ്കെടുത്തു.


