Wednesday, February 11, 2026
HomeThrissur Newsകൊക്കാലെയിൽ മൊത്തവ്യാപാര കേന്ദ്രത്തിൽ തീപിടിത്തം
spot_img

കൊക്കാലെയിൽ മൊത്തവ്യാപാര കേന്ദ്രത്തിൽ തീപിടിത്തം

തൃശൂർ: നഗരത്തിൽ കൊക്കാലെയിലെ ഇലക്ട്രിക്കൽ, സാനിറ്ററി, പ്ലംബിങ് സാമഗ്രികളുടെ മൊത്ത വ്യാ പാര കേന്ദ്രത്തിൽ തീപിടിത്തം മസ്‌ജിദ് റോഡിലെ ‘ജേയെസ് ഇലക്ട്രിക്കൽസ് ആൻഡ് സാനിറ്ററീസ്’ എ ന്ന കടയിലാണ് തിങ്കളാഴ്‌ച രാവിലെ തീപിടിത്തം ഉണ്ടായത്. കിള്ളിമംഗലം കോട്ടിത്തറ ഹൗസ് കെ.കെ.ടി. സുനിയുടെ കടക്കാണ് തീ പിടിച്ചത്.
തൃശൂർ അഗ്നിരക്ഷ നിലയത്തിൽനിന്നും ജില്ല ഫയർ ഓഫീസർ എം. സുവി, സ്റ്റേഷൻ ഓഫിസർ ബി വൈ ശാഖ് എന്നിവരുടെ നേതൃത്വത്തിൽ ഏഴ്‌ യൂനിറ്റ് സ്ഥലത്തെത്തി. ചാലക്കുടി നിലയത്തിൽനിന്നും ഒരു യൂ നിറ്റും എത്തി ഏകദേശം 50,000 ലീറ്റർ വെള്ളം പമ്പ് ചെയ്‌ത്‌ മൂന്ന് മണിക്കുറോളം ശ്രമിച്ചാണ് തീ പൂർണ മായും അണച്ചത് കെട്ടിടത്തിലും പരിസരത്തും കനത്ത പുകച്ചുരുളുകൾ ഉയർന്നതിനാൽ രക്ഷാപ്രവർത്ത നം ദുഷ്കരമായിരുന്നു. ബ്ലോവർ ഉപയോഗിച്ച് പുക പുറന്തള്ളിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇ തിനോട് ചേർന്ന എമറാൾഡ് ബിൽഡിങ് റസിഡൻസി, ശാന്തി ടൂറിസ്റ്റ് ഹോം എന്നിവയിലേക്ക് തീ പടരാതി രിക്കാൻ അഗ്നിരക്ഷ സേന ഏറെ പരിശ്രമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments